2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

പെയിന്റിങ്ങ്സ് ഇടാം എന്നാണ് കരുതിയത്‌ , പക്ഷെ ഉടനെ ഒന്നും നടക്കില്ല . അത് കൊണ്ട് കുറച്ചു ചിത്രങ്ങള്‍ . ആദ്യംഎന്റെ ക്യാമറ എടുത്ത ചിത്രങ്ങള്‍ തന്നെ തുടങ്ങാന്‍ . പിന്നെ ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുള്ള ഒരുപാടു പൂച്ച പടങ്ങളും.
                    കുറച്ചു നാള്‍ മുന്‍പ് തറവാട്ടില്‍ പോയപ്പോള്‍ അവിടെ ഒരു ഗ്രയിന്റെര്‍ നിറച്ചു പൂച്ച.  ഉപയോഗം ഇല്ലാത്ത ഗ്രയിന്റെര്‍ ആണ്. ഞാന്‍ മൊബൈലും എടുത്തു പടം പിടിക്കാന്‍ ചെന്ന്. എല്ലാം ഓടിക്കളഞ്ഞു . പിന്നെ പുറകെ നടന്നപ്പോള്‍ കിട്ടിയ ഒരു സുന്ദരന്‍ ഇതാ  മുകളില്‍. .

ഇത്  എന്റെ സ്വന്തം ശങ്കു.....

15 അഭിപ്രായങ്ങൾ:

 1. മ്യാവൂ..മ്യാവൂ....
  തത്തമ്മേ, പൂച്ച...പൂച്ച..
  ശ്രീ, ഞാന്‍ താഴത്തേക്ക് ഇറങ്ങില്ല്യാട്ടാ, അവന്‍ എന്നെ പിടിച്ചു തിന്നാലോ? അവന്റെ നോട്ടം കണ്ടിട്ടെനിക്ക് പേടിയാകുന്നു.

  മറുപടിഇല്ലാതാക്കൂ
 2. വായാടി ; ആദ്യമേ ഇവിടേയ്ക്ക് പറന്നിറങ്ങിയത് വായാടി അല്ലെ , അതുകൊണ്ട് അവന്‍ ഒന്നും ചെയ്യില്ല . ആദ്യത്തെ അഭിപ്രായത്തിനെ സസന്തോഷം സ്വാഗതം ചെയ്യുന്നു

  മറുപടിഇല്ലാതാക്കൂ
 3. ഓ..എന്‍റെ ദൈവമേ എന്നെപ്പോലെ ഒരു പൂച്ച സ്നേഹിയെ
  പരിചയപ്പെടാന്‍ താമസിച്ചു പോയല്ലോ.സാരമില്ല."ബെറ്റര്‍
  ലേറ്റ് ദാന്‍ നെവെര്‍" എന്നല്ലേ?ഞങ്ങളുടെ ബ്ര്രൂനിക്ക്
  ശങ്കുവിനെ ആലോചിക്കുന്നോ?

  മറുപടിഇല്ലാതാക്കൂ
 4. ente lokam ; ഞാന്‍ ശങ്കു വിനോട് ചോദിക്കട്ടെ . അവന്‍ നാട്ടിലെ ഒരു 'കുട്ടേട്ടന്‍ ' ആണ് . സുന്ദരി പിണങ്ങുമോ

  മറുപടിഇല്ലാതാക്കൂ
 5. ശങ്കൂന്റെ ഭാഗ്യം. ചുളുവില്‍ ഗള്‍ഫിലേയ്ക്ക് പോകാലോ.

  മറുപടിഇല്ലാതാക്കൂ
 6. വിസ എടുക്കുന്നതിനു മുമ്പ് ഞാന്‍ ബ്രൂണിയെ ശങ്കുവിന്റെ
  ഫോട്ടോ ഒന്ന് കാണിക്കട്ടെ ..ha..ha....കുട്ടേട്ടന്‍ സ്റ്റൈല്‍ ആണെന്ന sree പറഞ്ഞത്...എന്നിട്ട് തീരുമാനിക്കാം വിസിറ്റ് വിസ വേണോ residence വിസ വേണോ എന്ന്.

  മറുപടിഇല്ലാതാക്കൂ
 7. ഈ വായാടി തത്തമ്മയ്ക്ക് ഒരു പേടിയും ഇല്ലെ ഈ പൂച്ചകളുടെ മുന്നില്‍ ഇങ്ങനെ വന്നിരിക്കാന്‍?

  മറുപടിഇല്ലാതാക്കൂ
 8. ഒരു വീടു നിറയെ പൂച്ചകളുണ്ടെനിക്ക്....ശ്രീയുടെ പൂച്ചകളെ കണ്ടതിൽ സന്തോഷം.

  മറുപടിഇല്ലാതാക്കൂ
 9. സപ്ന എനിക്കും ഉണ്ട് ഒരു സുന്ദരി പൂച്ച..
  അതിലെ ഒന്ന് വന്നാല്‍ കാണാം...ബ്രുനിടയുടെ
  പ്രണയം എന്നാ കഥയില്‍ ഫോട്ടോ ഉണ്ട്....

  മറുപടിഇല്ലാതാക്കൂ
 10. നാൾ പ്രകാരം എന്റെ മൃഗം പൂച്ചയാണ്. അതുകൊണ്ടാണോ എന്നറിയില്ല എനിക്ക് പൂച്ചകളെ വളരെ ഇഷ്ടമാണ്. നല്ല രസമുള്ള ചിത്രങ്ങൾ. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 11. എന്‍റെ വീട്ടില്‍ കുറെ പൂച്ചകള്‍ ഉണ്ടായിരുന്നു..ഞാന്‍ വല്യ പൂച്ച ഫാന്‍ ആണ് ട്ടോ. അത് കൊണ്ട് ഇതൊക്കെ ഇഷ്ടമായി..

  മറുപടിഇല്ലാതാക്കൂ
 12. ശ്രീ പൂച്ചയെ എനിയ്ക്കും പ്രിയമാണ് ട്ടോ. ഇനി പൂച്ച ചിത്രങ്ങൾക്കായി ഇവിടെ വരാം. നാട്ടിലെ കുട്ടേട്ടൻ ആള് കൊള്ളാം ട്ടോ.

  മറുപടിഇല്ലാതാക്കൂ